07:01pm 21 August 2026
NEWS
ഓണം തൃക്കാക്കര ക്ഷേത്രത്തിലേക്ക് മെട്രോ ഫീഡർ സർവീസ് ഞായറാഴ്ച്ച മുതൽ
21/08/2026  06:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓണം തൃക്കാക്കര ക്ഷേത്രത്തിലേക്ക്  മെട്രോ ഫീഡർ സർവീസ് ഞായറാഴ്ച്ച മുതൽ

ണത്തോടനുബന്ധിച്ച്  ഓഗസ്റ്റ് 23 ഞായർ മുതൽ തിരുവോണ ദിനമായ 26 വരെ കുസാറ്റ് മെട്രോ സ്റ്റേഷനിൽ നിന്നും തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഇലക്‌ട്രിക് ഫീഡർ ബസ് സർവീസ്  ഉണ്ടായിരിക്കും. രാവിലെ 6.30  മുതൽ രാത്രി 8 വരെ 30 മിനുട്ട് ഇടവേളയിലായിരിക്കും സർവീസ് നടത്തുക. ശനിയാഴ്ച്ച മുതൽ കൊച്ചി മെട്രോ അധിക സർവിസ് ഓണത്തോടനുബന്ധിച്ച്  കൊച്ചി മെട്രോ റെയിൽ അധിക ട്രെയിൻ സർവീസുകൾ ശനിയാഴ്ച്ച(ഓഗസ്റ്റ് 22) മുതൽ ആരംഭിക്കും.2026 ഓഗസ്റ്റ് 22, 24, 25 തീയതികളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ തിരക്കുള്ള സമയങ്ങളിൽ  6.45  മിനിട്ട് ഇടവേളയിൽ 4 അധിക സർവീസുകൾ നടത്തും. 2026 ഓഗസ്റ്റ് 23 ഞായറാഴ്ച്ച  2 ട്രെയിനുകൾ കൂടുലായി സർവീസ് നടത്തും. ഉച്ചകഴിഞ്ഞ് 2.30 മുതൽ 7. 13  മിനിട്ട് ഇടവേളയിൽ 8 അധിക ട്രിപുകളാകും ഞായറാഴ്ച്ച ഉണ്ടാകുക. ഈ ദിവസങ്ങളിൽ  ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ഒരു ട്രെയിൻ കൂടി സജ്ജമായിരിക്കുമെന്നും കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img